Thursday, May 16, 2024
spot_img

കോവിഡിനിടയിലും ന്യൂനപക്ഷപ്രീണനം; കേരളസർക്കാരിനെ നിശിതമായി വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം

ദില്ലി: സംസ്ഥാനത്തെ ഉയർന്ന കോവിഡ് നിരക്കിന് ഉത്തരവാദി പിണറായി സർക്കാരെന്ന് ബിജെപി. പെരുന്നാളിന് ഇളവ് നൽകിയത് കാരണമാണ് കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയർന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഇരുപത്തിരണ്ടായിരത്തിന് മുകളിൽ പുതിയ കേസുകളും 156 മരണങ്ങളും റിപ്പോർട്ട് ചെയ്തത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം അറിയിച്ചത്.

മാത്രമല്ല ഇത് കേരള സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ തിക്തഫലമാണെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തുകയും ചെയ്തു. മലപ്പുറം ജില്ലയിൽ ഒറ്റ ദിവസം നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുരുതരമായ വിഷയമാണെന്ന് അദ്ദേഹം എടുത്തുകാട്ടി.

അതേസമയം സംസ്ഥാനത്തെ ‘മതേതര‘ ലോബിയുടെ മൗനം ദുരൂഹമാണെന്നും ഇവർ പ്രതികരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയെ മാനിച്ച് ഉത്തർ പ്രദേശ് സർക്കാർ കാവട് യാത്ര നിയന്ത്രിതമായ രീതിയിൽ നടത്തിയാട്ടിനെയും. എന്തിനും ഏതിനും ഉത്തർ പ്രദേശിനെ കുറ്റപ്പെടുത്തുന്നവർ ഇപ്പോൾ മിണ്ടാത്തതെന്താണെന്നും എന്നൊക്കെ ബിജെപി ആരോപിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles