Monday, June 17, 2024
spot_img

താപനില മൈനസ് ഡിഗ്രി സെൽഷ്യസിലേയ്ക്ക്; കൊടുംതണുപ്പിൽ തണുത്ത് വിറച്ച് മൂന്നാർ

ഇടുക്കി: കൊടുംതണുപ്പിൽ തണുത്ത് വിറച്ച് മൂന്നാർ (Moonar). ചെണ്ടുവരയിൽ മഞ്ഞു വീഴ്ച ശക്തമായതോടെ മൈനസ് ഡിഗ്രി സെൽഷ്യസിലേയ്ക്ക് താപനില എത്തിയിരിക്കുകയാണ്. ഇതോടെ ഏക്കറുകണക്കിന് സ്ഥലത്തെ തേയിലച്ചെടികൾക്ക് നാശമുണ്ടായിട്ടുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിനോദ സഞ്ചാരികൾക്ക് മൂന്നാറിലെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ തവണത്തേക്കാൾ വൈകിയാണ് ഈ തവണ മൂന്നാറിൽ തണുപ്പെത്തിയത്. മൈനസ് നാല് ഡിഗ്രിയിലേക്ക് താഴുന്ന മൂന്നാറിൽ 2013 ന് ശേഷം തണുപ്പ് അത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല.
മൂന്നാർ ടൗൺ, നല്ലതണ്ണി, മാട്ടുപ്പട്ടി എന്നിവടങ്ങളിൽ മൂന്ന് ഡിഗ്രിയായിരുന്നു താപനില. സൈലന്റ്വാലിയിൽ ഒരു ഡിഗ്രി, തേൻ മലയിൽ എട്ടും കന്നിമലയിൽ ആറും സെവൻമലയിൽ നാലും ചിറ്റുവരയിൽ അഞ്ചു ഡിഗ്രിയുമായിരുന്നു ഇന്നലത്തെ താപനില. പ്രദേശങ്ങളെല്ലാം സഞ്ചാരികളില്ലാതെ വിജനമായി കിടക്കുകയാണ്.

Related Articles

Latest Articles