misappropriation of foreign funds for anti-national activities; 25,000 madrasas in UP under ATS surveillance
ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചു. മദ്രസയിലെത്തുന്ന വിദേശ ധനസഹായം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും നിയമവിരുദ്ധമായ മതപരിവർത്തനത്തിനും കാരണമാകുമെന്ന് സംശയം ഉയർന്നിരുന്നു.
മദ്രസകൾ, പ്രത്യേകിച്ച് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ, ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ മദ്രസകളിലെ വിദേശ ധനസഹായം ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കാൻ എഡിജി എടിഎസ് (ആന്റി ടെററിസം സ്‌ക്വാഡ്) മോഹിത് അഗർവാളിന്റെ നേതൃത്വത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകുകയായിരുന്നു.
രജിസ്റ്റർ ചെയ്യാത്ത നാലായിരത്തിലധികം മദ്രസകളുമായി ബന്ധപ്പെട്ട വിദേശ ധനസഹായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെയാണ് സമഗ്രമായ അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് 16,513 അംഗീകൃത മദ്രസകളും 8,500 അംഗീകൃതമല്ലാത്ത മദ്രസകളുമുണ്ട്. 25,000 മദ്രസകളിലുടനീളമുള്ള ഫണ്ടിംഗ് ചാനലുകളെക്കുറിച്ചാണ് എസ്‌ഐടി അന്വേഷണം നടത്തുക.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…