ഡമാസ്‌കസ് : ഡമാസ്‌കസിലെ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിക്കുകയും രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചു.
ഒരു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഡമാസ്‌കസിലെ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടക്കുന്നതും വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നതും. ഇസ്രായേൽ ആണ് മിസൈൽ ആക്രമണം നടത്തിയതെന്നാണ് സിറിയയുടെ ആരോപണം. സംഭവത്തിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.

