Sunday, December 28, 2025

ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് രണ്ട് സൈനികരെ കാണാതായി; തിരച്ചിലിന് വ്യോമ നിരീക്ഷണം അടക്കമുള്ള സംവിധാനങ്ങള്‍

ഡെറാഡൂണ്‍: അതിർത്തിയിൽ നിന്നും രണ്ട് ഇന്ത്യന്‍ സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നാണ് സൈനികരെ കാണാതായിരുന്നത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഉഖിമഠ് സ്വദേശികളായ നായിക് പ്രകാശ് സിംഗ് റാണ, ഹരേന്ദര്‍ സിംഗ് എന്നിവരെയാണ് അരുണാചലിലെ അഞ്ജാവ് ജില്ലയിലെ കാജാബ് താഴ്‌വരയില്‍ നിന്ന് കാണാതായത്.

ഇരുവരും നദിയിലേയ്ക്ക് തെന്നി വീണതാണെന്നുള്ള വിവരവുമുണ്ട്. അബദ്ധത്തില്‍ നദിയിലേയ്ക്ക് വീണ പ്രകാശ് സിംഗ് റാണയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹരേന്ദറും അപകടത്തില്പെട്ടതാകാമെന്നാണ് സൂചനകൾ.

ഗര്‍വാള്‍ റൈഫിള്‍സിന്റെ ഏഴാം ബറ്റാലിയനിലെ അംഗങ്ങളാണ് ഇരുവരും. വ്യോമനിരീക്ഷണം അടക്കം നടത്തിയാണ് സൈനികര്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നത്. ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്‌ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് വ്യക്തമാക്കി.

Related Articles

Latest Articles