Saturday, October 3, 2026

‘ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ല’ അസി. കമാൻഡര്‍ അജിത്കുമാറിനെതിരെ കത്ത്; മലപ്പുറത്ത് കാണാതായ പോലീസുകാരനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് കാണാതായ പോലീസുകാരനായ അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിലെ മുബാഷിറിനെ കോഴിക്കാട് നിന്ന് കണ്ടെത്തി. ഇദ്ദേഹത്തെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അരീക്കോട്ടെ ക്യാമ്പില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് ഇയാളെ കാണാതായത്. ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത് എഴുതി വെച്ചിട്ടാണ് മുബാഷിർ കടന്നുകളഞ്ഞത്. ഒരു പോലീസുകാരന്റെ നിസഹായത എന്ന പേരിലുള്ള കത്തില്‍ ക്യാമ്പിലെ അസി. കമാൻഡര്‍ അജിത്കുമാറിനെതിരെയാണ് മുഖ്യമായും പരാതി ഉന്നയിച്ചിട്ടുള്ളത്.

കൂടാതെ ഉദ്യോ​ഗസ്ഥരുടെ പീഡനം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ നിസഹായനായി സങ്കടവും പരിഭവവുമില്ലാതെ പോകുകയാണ് ഞാനെന്നും കത്തിലുണ്ട്. ഞാനോടെ തീരണം ഇതെല്ലാമെന്നും ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും മുബാഷിര്‍ കത്തിൽ വ്യക്തമാക്കുന്നു.അതേസമയം കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിര്‍. കഴിഞ്ഞ നാലര വര്‍ഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.

Related Articles

Latest Articles