Friday, January 9, 2026

മിഷൻ അരിക്കൊമ്പൻ വിജയം; അരിക്കൊമ്പനെ ലോറിയില്‍ കയറ്റി

ചിന്നക്കനാൽ: മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ദൗത്യം വിജയം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് കുങ്കിയാനകൾ ചേർന്ന് അരിക്കൊമ്പനെ ലോറിയിൽ കയറ്റി. അഞ്ച് മയക്കുവെടി വെച്ചാണ് ആനയെ മയക്കിയത്. ഇതിന് പിന്നാലെ അരിക്കൊമ്പന്റെ നാല് കാലുകളിലും വടം കെട്ടിയിരുന്നു. പൂർണമായും മയങ്ങാത്തതിനാൽ വടം കെട്ടാനും ഏറെ സമയമെടുത്തു. കുങ്കിയാനകൾക്ക് നേരേ അരിക്കൊമ്പൻ പാഞ്ഞടുക്കുന്ന സാഹചര്യവുമുണ്ടായി.

അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടിയായിരുന്നു. എന്നാൽ ഇവയെല്ലാം മറികടന്നാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്. ​ചീ​ഫ്​ ഫോ​റ​സ്​​റ്റ്​ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ക്കറി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് മിഷൻ അരിക്കൊമ്പൻ നടത്തിയത്. നേരത്തെ ജെസിബി ഉൾപ്പെടെ എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പന് സമീപത്തേക്ക് ലോറി എത്തിച്ചത്. പൂർണ്ണമായും മയങ്ങിയ ശേഷം അരിക്കൊമ്പന്റെ കണ്ണുകൾ മൂടിക്കെട്ടും. ശേഷം റേഡിയോ കോളർ അടക്കമുള്ളവ സ്ഥാപിക്കേണ്ടതുണ്ട്.

Related Articles

Latest Articles