ന്യൂദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ആക്ടിവിസ്റ്റ് സോനം വാങ്ചുകിന് നന്ദി പറയാതെ സിജെപി നേതാവ് അഭിജിത് ദീപ്കെ. സോനം വാങ്ചുകിന്റെ നിരാഹാര സമരമാണ് സിജെപി സമരത്തിന് മൂര്‍ച്ച കൂട്ടിയതെങ്കിലും ആ നന്ദിയൊന്നും സോനം വാങ്ചുകിന്റെ വാക്കുകളില്‍ പുറത്തുവന്നില്ല. മാത്രമല്ല സോനം വാങ്ചുകിന്റെ 26 ദിവസത്തെ നിരാഹാര സമരമാണ് സിജെപിയെ ഒരു പ്രസ്ഥാനമാക്കി മാറ്റിയത്. നിരാഹാരം നടത്തുന്ന സമയത്ത് തന്നെ സോനം വാങ്ചുകും അഭിജിത് ദീപ് കെയും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു എന്നതിന് ചില സൂചനകളും പുറത്ത് വന്നിരുന്നു.
അഭിജിത് ദീപ്കെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നതില്‍ സോനം വാങ്ചുകിന് കടുത്ത അമര്‍ഷമുണ്ടായിരുന്നെന്നും അതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്തായാലും ഇത് വലിയൊരു കല്ലുകടിയായി മാറിയിരിക്കുകയാണ്. ഒരാളെ നായകനാക്കി മാറ്റുന്നത് ആളുകൾ ചെറുക്കണമെന്ന് ദിപ്കെ ഊന്നിപ്പറഞ്ഞു. തന്നെത്തന്നെ നായകനാക്കരുതെന്നും പറഞ്ഞു. ഇത് സോനം വാങ്ചുകിനെ ഉദ്ദേശിച്ചാണോ പറഞ്ഞതെന്നും വിലയിരുത്തുന്നുണ്ട്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…