Tuesday, December 16, 2025

പന്ത് എന്നു തെറ്റിദ്ധരിച്ച് കയ്യിലെടുത്ത ബോംബ് പൊട്ടിത്തെറിച്ചു; പശ്ചിമ ബംഗാളിൽ 2 കുട്ടികൾക്കു പരിക്ക്

കൊൽക്കത്ത : സംസ്ഥാനത്തു പഞ്ചായത്തു തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ബോംബു പൊട്ടിത്തെറിച്ചു രണ്ടു കുട്ടികൾക്കു പരിക്കേറ്റു. എട്ടും പത്തും വയസ്സുള്ള കുട്ടികൾക്കാണു സംഭവത്തിൽ പരിക്കേറ്റത്. പരുക്കേറ്റത്. പന്താണെന്നു തെറ്റിദ്ധരിച്ചു കുട്ടികൾ കയ്യിലെടുത്ത ബോംബു പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രദേശത്തു കൂടുതൽ ബോംബുകളുണ്ടോയെന്നു കണ്ടെത്താനായി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ തേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത മേഖലയാണിത്. ജൂൺ 15നു ഇവിടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു

Related Articles

Latest Articles