Monday, May 20, 2024
spot_img

ബിഷപ്പ് ഹൗസ് സന്ദർശിച്ച് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള; താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ക്ഷണം സ്വീകരിച്ച് ആയിരുന്നു സന്ദർശനം

കോട്ടയം: മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ക്ഷണം സ്വീകരിച്ച് ബിഷപ്പ് ഹൗസ് സന്ദർശിച്ചു. ശ്രീധരൻ പിള്ള രചിച്ച രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ ബിഷപ്പിന് സമ്മാനിച്ചു കൊണ്ടായിരുന്നു ശ്രീധരൻ പിള്ളയുടെ സന്ദർശനം.

കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ വിദ്യാർത്ഥിക്കുള്ള തുകയിൽ 80 ശതമാനം തുകയും ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിനാണ് ലഭിക്കുന്നതെന്നും ക്രിസ്ത്യൻ സമുദായ അംഗങ്ങൾക്ക് ആനുപാതികമായ ആ നുകൂല്യങ്ങൾ നിക്ഷേധിക്കപ്പെടുന്നതിലെ ആശങ്കയും ബിഷപ്പ് ശ്രീധരൻ പിള്ളയുമായി പങ്കു വെച്ചു. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങൾ കേന്ദ്ര സർക്കാറിന്റെ ഉന്നത തലങ്ങളിൽ അറിയിക്കുമെന്ന് പിന്നീട് മാധ്യമ പ്രവർത്തകരെ കണ്ട ശ്രീധരൻ പിള്ള വ്യക്തമാക്കി.

Related Articles

Latest Articles