Kerala

“മഴയാണ് പ്രളയത്തിന് കാരണം, അല്ലാതെ അണക്കെട്ടുകൾ തുറന്നതല്ല”; സിഎജി റിപ്പോർട്ടിനെതിരെ മുടന്തൻ ന്യായങ്ങളുമായി എംഎം മണി

ഇടുക്കി: സിഎജി റിപ്പോർട്ടിനെതിരെ മുൻമന്ത്രി എംഎം മണി (MM Mani). തീവ്രമായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെയാണ് അണക്കെട്ട് തുറന്നത്. സാഹചര്യം പരിഗണിക്കാതെ തയ്യാറാക്കിയ റിപ്പോർട്ടിൽ രാഷ്‌ട്രീയ ഇടപെടലുകൾ ഉള്ളതായാണ് സംശയിക്കുന്നതെന്നും മണി പ്രതികരിച്ചു. 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ ഉണ്ടായ പിഴവാണെന്ന സിഎജി റിപ്പോർട്ടിനെതിരെയായിരുന്നു മുന്മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

“അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന റിപ്പോർട്ട് തെറ്റാണ്. അണക്കെട്ടുകൾ എന്തുകൊണ്ട് തുറന്നുവിടേണ്ടിവന്നു എന്നത് സാമാന്യ ബുദ്ധിയ്‌ക്ക് നിരക്കുന്ന രീതിയിൽ സിഎജി പരിശോധിക്കണം. അതല്ലാതെ അണക്കെട്ട് തുറന്നു വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറഞ്ഞു നടക്കുന്നതിൽ കാര്യമില്ല. ഇത് വികലമായ കാഴ്ചപ്പാടാണെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം യഥാർത്ഥത്തിൽ അന്നുണ്ടായ അപ്രതീക്ഷിത മഴയാണ് പ്രളയത്തിന് കാരണമായത്. അത് മനസ്സിലാക്കണം. അതില്ലാതെയുള്ള സിഎജി റിപ്പോർട്ട് യഥാർത്ഥമല്ല. അതിൽ എന്തോ രാഷ്‌ട്രീയക്കളിയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മണി ആരോപിച്ചു. എന്നാൽ ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങളാണ് സിഎജി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ളത്. സംസ്ഥാന സർക്കാരിന്റെ പ്രളയ മുന്നൊരുക്കവും പ്രതിരോധവും എന്ന റിപ്പോർട്ടിലാണ് ഡാം മാനേജ്മെന്റിൽ സംഭവിച്ചിരിക്കുന്ന വീഴ്ചകൾ വ്യക്തമാക്കിയിട്ടുള്ളത്. മഹാപ്രളയ കാലത്ത് പല ഡാമിനും റൂൾ കർവ് ഇല്ലായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളിൽ 2011നും 2019നും ഇടയിൽ ജലസംഭരണ ശേഷി സർവ്വേ നടത്തിയിട്ടില്ല. 2018ലെ പ്രളയത്തിന് ശേഷവും സംസ്ഥാനം അതേ നിലപാട് തുടർന്നു. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. റിപ്പോർട്ടിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് സംസ്ഥാന സർക്കാരിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

2 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

2 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

2 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

3 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

5 hours ago