Thursday, May 16, 2024
spot_img

വീണ്ടും പ്രമേയ പ്രഹസനം: കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. ബി​ജെ​പി അം​ഗം ഒ.​രാ​ജ​ഗോ​പാ​ല്‍ ഉ​ള്‍​പ്പ​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​ണ് പ്ര​മേ​യം സ​ഭ പാ​സാ​ക്കി​യ​ത്.

കിഫ്ബിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ 41 മുതല്‍ 43 വരെയുള്ള മൂന്ന് പേജുകള്‍ നിരാകരിക്കണമെന്നാണ് സഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. വിശദീകരണം കേള്‍ക്കാതെ സി.എ.ജി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സിഎജിക്കെതിരായ പ്രമേയം ഭരണഘടന വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സി.എ.ജിയെ ഭീഷണിപ്പെടുത്തുകയാണെന്ന് ഒ. രാജഗോപാല്‍ ആരോപിച്ചു. കിഫ്ബി സമാന്തര സാമ്പത്തിക സംവിധാനമാണ്. സര്‍ക്കാര്‍ പ്രമേയം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles