Monday, December 15, 2025

തിരുവനന്തപുരം എസ് പി മെഡിഫോർട്ടിൽ അത്യാധുനിക കാൻസർ സെന്ററും കാൻസർ വാരിയേഴ്‌സ് സപ്പോർട്ട് ഗ്രൂപ്പും; ഉദ്‌ഘാടനം അൽപ സമയത്തിനുള്ളിൽ ഡോ ശശി തരൂർ എം പി നിർവഹിക്കും; തത്സമയ കാഴ്ചയുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം : ആതുര സേവന രംഗത്ത് തനതായ അടയാളം രേഖപ്പെടുത്തിയ തിരുവനന്തപുരം എസ് പി മെഡിഫോർട്ടിൽ അത്യാധുനിക കാൻസർ സെന്റർ. സെന്ററിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം എംപി ഡോ ശശി തരൂർ അൽപ സമയത്തിനുള്ളിൽ നിർവഹിക്കും. പ്രശസ്‌ത ഓങ്കോളജി വിഭാഗം വിദഗ്ദ്ധന്മാരായ സീനിയർ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. കെ. ചന്ദ്രമോഹൻ സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ബോബൻ തോമസ് തുടങ്ങിയവർ പങ്കെടുക്കും.

വൈകുന്നേരം ആറു മണിമുതൽ കാൻസർ പോരാളികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

ഉദ്‌ഘാടന കർമ്മത്തിന്റെ ആദ്യാവസാന നിമിഷങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ തത്സമയം കാണാനാകുന്നതാണ്. ഇതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

https://bit.ly/TatwaLive

Related Articles

Latest Articles