Sunday, December 28, 2025

സ്ത്രീകർക്ക് പ്രാധാന്യം നൽകുന്ന മോദി സർക്കാർ !

ഇന്ന് ഭാരതം സമസ്ത മേഖലകളിലും കുതിക്കുകയാണ്. അതിന് പിന്നിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തന്നെയാണെന്ന് നിസംശയം പറയാം. കാരണം, ഇത്രയും വർഷം കോൺഗ്രസ് ഭരിച്ചിട്ടും ഭാരതത്തിന് ചെയ്യാത്ത, നിരവധി വികസന പ്രവർത്തനങ്ങളാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അതിൽ കൂടുതലും വനിതകൾക്ക് പ്രാമുഖ്യം നൽകുന്ന നിരവധി വികസന പ്രവർത്തനങ്ങൾ നരേന്ദ്രമോദി സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ, എന്തൊക്കെ ചെയ്താലും അതിനെ വിമർശിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് നരേന്ദ്ര മോദി സർക്കാർ സ്ത്രീകൾക്ക് ചെയ്ത വികസന പ്രവർത്തനങ്ങളും മറ്റും വ്യക്തമാക്കി കൊടുക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ.

നുസ്രത്ത് ജഹാൻ പറയുന്നത് പോലെ ജനങ്ങൾക്ക് എന്താണോ വേണ്ടത്, അതായത് അടിസ്ഥാന പരമായി എന്താണോ വേണ്ടത് അത് നൽകിയത് കേന്ദ്ര സർക്കാർ തന്നെയാണ്. കൂടാതെ, വിദ്യാഭ്യാസം നേടാൻ കഴിയാത്ത അനേകം പെൺകുട്ടികൾ ഭാരതത്തിലുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നിട്ട് പോലും സ്ത്രീകൾക്ക് ചെയ്യാത്ത വികസന പ്രവർത്തനങ്ങൾ തന്നെയാണ് കേന്ദ്ര സർക്കാർ ചെയ്യന്നത്. കൂടാതെ, പാർലമെന്റ് അംഗങ്ങളെടുത്താലും ഇന്ന് സ്ത്രീ പ്രാതിനിധ്യം കൂടിയിട്ടുണ്ട്. അങ്ങനെ നിരവധി നിരവധി വികസന പ്രവർത്തനങ്ങളും തീരുമാനങ്ങളും മാറ്റങ്ങളും കൊണ്ട് വരുമ്പോഴും അത് എങ്ങനെ ഒരു താഴേക്കിടയിലെ ആളുകൾക്ക് പ്രയോജനപ്പെടും എന്ന് തന്നെയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles