Thursday, May 2, 2024
spot_img

ഓരോ തമിഴന്റെയും ഹൃദയത്തിലാണ് മോദി; വൈറലായി അണ്ണാമലൈയുടെ വാക്കുകൾ !!

തമിഴ്‌നാട്ടിൽ ഡി.എം.കെയുടെ അഴിമതിക്കെതിരെ നിർഭയമായി പോരാട്ടം തുടരുകയാണ് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഇപ്പോഴിതാ, എൻ മണ്ണ് എൻ മക്കൾ എന്ന പേരില്‍ ബി.ജെ.പി, ആറ് മാസം നീണ്ടു നില്‍ക്കുന്ന പദയാത്രക്ക് ഇന്നലെ രാമേശ്വരത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. തമിഴരെ ഇത്രയധികം ചേര്‍ത്തുപിടിച്ച മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും 2024-ൽ മോദി വീണ്ടും പ്രധാനമന്ത്രിയാകുമ്പോള്‍ തമിഴകത്ത് നിന്നും 40 എംപിമാർ ഉണ്ടാകുമെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ വ്യക്തമാക്കി.

നാൽപ്പത് എംപിമാർ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് നമ്മൾ എല്ലാവരും ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. 168 ദിവസമാണ് ഈ യാത്ര നടക്കുന്നത്. ഈ യാത്ര നരേന്ദ്രമോദി നടത്തുന്നതോ, അമിത്ഷാ നടത്തുന്നതോ, അണ്ണാമലൈ നടത്തുന്നതോ അല്ല. മറിച്ച്, ബിജെപിയുടെ ഓരോ പ്രവർത്തകനും മുന്നിൽ നിന്ന് നയിക്കുന്നതായിരിക്കും എൻ മണ്ണ് എൻ മക്കൾ യാത്ര എന്നും അണ്ണാമലൈ വ്യക്തമാക്കി. 1893-ൽ സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിൽ നിന്നും കാൽനടയായി രാമേശ്വരത്ത് വന്നു. ഇവിടുന്ന് അമേരിക്കയിലെ ചിക്കാഗോയിൽ പോയി ഭാരതത്തിന്റെ സംസ്‌കാരത്തെപ്പറ്റി അദ്ദേഹം ലോകത്തോട് പറഞ്ഞു. അവിടുന്ന് തിരിച്ച് രമേശ്വരത്തിന്റെ മണ്ണിലേയ്‌ക്ക് തിരിച്ച് വന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത്, ഭാരതമാതാവ് ഉറക്കമുണർന്ന് എഴുന്നേറ്റ് കഴിഞ്ഞുവെന്നും ഭാരതമാതാവ് ഇനി ഉറങ്ങില്ല എന്നുമായിരുന്നു. അതേസമയം, 2014-ൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റപ്പോൾ സ്വാമി വിവേകാന്ദന്റെ വാക്കുകൾ തന്നെയാണ് നടന്നിരിക്കുന്നത്. ഇന്ന് ലോകത്തിന്റെ എവിടെ ചെന്നാലും ഭാരതത്തിന്റെ പെരുമയെപ്പറ്റി ആളുകൾ സംസാരിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളും പുതിയ ഇന്ത്യയെ നോക്കി അത്ഭുതപ്പെടുകയാണ്. കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയുടെ പിടിയിൽ നിന്നും നരേന്ദ്രമോദി സർക്കാർ കൈ പിടിച്ചുയർത്തി. കോടിക്കണക്കിന് ജനങ്ങൾക്ക് പുതിയ വീടുകൾ നൽകി. കൂടാതെ, കോടിക്കണക്കിന് ജനങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സാധാരണ മനുഷ്യനാണ്. കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യരുടെ പ്രതിനിധിയാണ് അദ്ദേഹം. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഭരണം സാധാരണക്കാരുടെ ഭരണമാണെന്നും സാധാരണ മനുഷ്യർക്ക് വേണ്ടി ഒരു സാധാരണ മനുഷ്യൻ ഭാരതത്തെ നയിക്കുന്നുവെന്നും അണ്ണാമലൈ വ്യക്തമാക്കി.

കൂടാതെ, ഒമ്പത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിപ്ലവമാണ് ഇന്ത്യയിൽ സൃഷ്ടിച്ചത്. തമിഴിന് ഒരു സംസ്‌കാരമുണ്ട്, അത് ലോകം മുഴുവൻ അറിയപ്പെടണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിച്ചത്. അതേസമയം, തമിഴ് സംസ്‌കാരം നശിക്കാൻ പാടില്ലെന്നും ഇന്ന് തമിഴ്‌നാട്ടിൽ നടക്കുന്നത് അഴിമതി ഭരണമാണെന്നും തമിഴ്മാതാവ് ഉണരേണ്ട സമയമായെന്നും അണ്ണാമലൈ വ്യക്തമാക്കി. തമിഴ് മാതാവിനെ ഉണർത്താനും നമ്മുടെ സംസ്‌കാരത്തെ കാത്തു സംരക്ഷിക്കാനുമാണ് നമ്മൾ എൻ മണ്ണ് എൻ മക്കൾ എന്ന പദയാത്ര നടത്തുന്നത്. എന്ത് ചെയ്താലും ഒരു ലക്ഷ്യത്തോടെ ചെയ്യണമെന്ന് പ്രധാനമന്ത്രി പറയാറുണ്ട്. സാധാരണ മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കണമെന്നാണ് അദ്ദേഹം എപ്പോഴും പറയാറുളളത്. അതുകൊണ്ട് തന്നെ ഈ യാത്ര ഓരോ ബിജെപി പ്രവർത്തകന്റെയും യാത്രയാണ്. കൂടാതെ, കഴിഞ്ഞ ഒമ്പത് വർഷം കൊണ്ടു മാത്രം 10 ലക്ഷം കോടിയിലധികമാണ് തമിഴ്‌നാടിന് മോദി സർക്കാർ നൽകിയത്. ഇത്രയും വർഷത്തിൽ ആദ്യമായാണ് ഇത്രയധികം തുക തമിഴ്‌നാടിന് ലഭിച്ചത്. പ്രധാനമന്ത്രി ഓരോ തമിഴന്റെയും ഹൃദയത്തിലാണെന്നും തമിഴനല്ലെങ്കിൽ കൂടിയും അദ്ദേഹം തമിഴരരുടെ സംസ്‌കാരത്തെ ഹൃദയത്തോട് ചേർക്കുന്നുവെന്നും അണ്ണാമലൈ വ്യക്തമാക്കി. അതേസമയം, മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ നമ്മളെ ചേർത്ത് പിടിച്ചിട്ടില്ല. നമ്മുടെ സംസ്‌കാരത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. ആയിരം വർഷത്തിനിടയിൽ തമിഴ് മക്കൾക്ക് ലഭിക്കാത്ത ഒരു ആദരവ് വെറും ഒമ്പത് വർഷങ്ങൾ കൊണ്ട് പ്രധാനമന്ത്രി തമിഴർക്ക് സമ്മാനിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷായായി തമിഴിനെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി എന്നും അണ്ണാമലൈ പറഞ്ഞു.

Related Articles

Latest Articles