Employment opportunities for 10 lakh people; Mega 'Rosgar Mela' Prime Minister kicks off through video conference, hands over appointment order
മദ്ധ്യപ്രദേശ് : ഉജ്ജയിനിയിലെ മഹാകാലേശ്വര ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 856 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം നടത്തിയത് . ഭോപ്പാലില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള മഹാകാലേശ്വര ക്ഷേത്ര ഇടനാഴിയുള്‍പ്പെടെ നിരവധി വികസന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കുക.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെത്തിയിട്ടുണ്ട് . ഉച്ചയ്ക്ക് ശേഷം അഹമ്മദാബാദ് അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടുകയും തുടര്‍ന്ന് ഉജ്ജയിനിയിലേക്ക് പോകുകയും ചെയ്യും. വൈകിട്ട് 5.45ന് മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും പ്രധാനമന്ത്രി നടത്തുമെന്നാണ് റിപ്പോർട്ട് .തുടര്‍ന്ന് വൈകുന്നേരം 6:30 ന് മഹാകാലേശ്വര ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് 7:15 ന് ഉജ്ജയിനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയും ചെയ്യും.
വിശ്വാസത്തിന്റെയും ആത്മീയതയുടെയും വിശുദ്ധ നഗരമായ ഉജ്ജയിനി ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
900 മീറ്ററിലധികം നീളമുള്ള ഇടനാഴിയായ മഹാകാല്‍ ലോകിന്റെ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇടനാഴികളില്‍ ഒന്നാണിത്. പുരാതന മഹാകാലേശ്വര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് മഹാകാല്‍ ലോക് പുനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രുദ്രാസാഗര്‍ തടാകത്തിന് സമീപമാണ് ഈ ഇടനാഴി.
പദ്ധതി നഗരത്തിലെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന് മദ്ധ്യപ്രദേശിലെ ഭവന, നഗര വികസന മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…