ന്യൂഡല്‍ഹി: പാക് ദേശീയ ദിനാചരണത്തിനു ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച സന്ദേശം ട്വീറ്റ് ചെയ്ത് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ സമാധാനവും സമൃദ്ധിയുള്ളതുമായ മേഖലയ്ക്കായി ഭീകരതയും അക്രമവും കൂടാതെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു എന്ന് മോദി ആശംസിച്ചതായി ഇമ്രാന് ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് ദേശീയദിനത്തോടനുബന്ധിച്ച് ആശംസ നേരുന്നു. ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ ജനാധിപത്യ പൂര്‍ണവും സമാധാനവും സമൃദ്ധിയുള്ളതുമായ മേഖലയ്ക്കായി ഭീകരതയും അക്രമവും ഒഴിവാക്കി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു- മോദി ആശംസയില്‍ പറഞ്ഞു.
അതേസമയം, പുൽവാമയിലെ ആക്രമണശേഷം ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ തിരിച്ചടിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് പാകിസ്ഥാന്റെ വ്യോമഗതാഗതം. ഇന്ത്യൻ ആക്രമണം ഭയന്ന് നാളിതുവരെ വ്യോമപാത തുറക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല.
ഇന്ത്യ ആക്രമിക്കില്ലെന്ന് ഉറപ്പു നേടിത്തരാൻ യുഎൻ രക്ഷാസമിതിയെ സമീപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. അതേസമയം ഭീകരനായ മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്നിടത്തോളം പാകിസ്ഥാന് യാതൊരു ഉറപ്പും നൽകാൻ ഇന്ത്യ തയ്യാറല്ല. ഇതിന് ചൈന ഒഴികെ രക്ഷാസമിതി അംഗങ്ങളുടെ പിന്തുണയും ഉണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…