Mofia-Suicide-Case
ആലുവ: നിയമ വിദ്യാർത്ഥിനി മൊഫിയ പര്വീണ് ആത്മഹത്യ ചെയ്ത സംഭവത്തില് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യയ്ക്ക് പ്രഥമ കാരണക്കാരനായ സി.ഐയെ ഉൾപ്പെടുത്താതെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഇതിനെതിരെ മൊഫിയയുടെ പിതാവും കുടുംബവും രംഗത്തെത്തി.
സി.ഐയെ ബോധപൂര്വം ഒഴിവാക്കിയ കുറ്റപത്രം അംഗീകരിക്കില്ലെന്ന് മൊഫിയയുടെ പിതാവായ ദില്ഷാദ് പറഞ്ഞു. സി.ഐ സുധീർ തന്റെ മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ വ്യക്തിയാണ്. ആത്മഹത്യ കുറിപ്പിലെ ആദ്യ പേരും ഇയാളുടേത് തന്നെയാണ്. സി.ഐയെ പ്രതി ചേര്ത്തില്ലെങ്കില് കോടതിയെ സമീപിക്കുമെന്നും ദില്ഷാദ് പറഞ്ഞു.
ഇന്നലെയാണ് മൊഫിയ ആത്മഹത്യ ചെയ്ത കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ചത്. മൊഫിയയുടെ ഭര്ത്താവ് ഇരമല്ലൂര് കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈല് (27), ഭര്തൃപിതാവ് യൂസഫ് (63), ഭര്തൃമാതാവ് റുഖിയ (55) എന്നിവര്ക്കെതിരെയാണ് കുറ്റപ്പത്രം.
പ്രതികള്ക്കെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…