പഴയിടം മോഹനന്‍ നമ്പൂതിരി
തിരുവനന്തപുരം : ഇക്കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് സംബന്ധിച്ച വിവാദങ്ങളുടെയും ഊട്ടുപുരയിലെയും കലവറയിലെയും അനാവശ്യ നിയന്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ , കലോത്സവങ്ങൾക്ക് ഇനി ഭക്ഷണമൊരുക്കാൻ താനുണ്ടാവില്ല എന്ന കടുംപിടുത്തതിൽ നിന്ന് അയഞ്ഞ് മോഹനന്‍ നമ്പൂതിരി. സർക്കാർ പങ്കാളിത്തത്തോടെ നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ദേശീയ കലോത്സവത്തിന് കലവറയുടെ ചുമതല നിർവഹിക്കുന്നത് പഴയിടമാണ്.
അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് കലവറയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് അത് പറയാറായിട്ടില്ലെന്നും തീരുമാനമറിയിക്കാൻ ഇനിയും കാലം കാത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 16 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കി വിളമ്പുന്നത് പഴയിടമാണ്. വിവാദം തന്നെ ബാധിക്കുന്നതല്ലെന്നും ഭക്ഷണമെനു തീരുമാനിക്കുന്നത് സർക്കാരാണെന്നും പ്രതികരിച്ചെങ്കിലും അടുക്കള നിയന്ത്രിക്കുന്നതിൽ ഭയമുള്ളതിനാൽ പിന്മാറുകയാണെന്നുമായിരുന്നു മുൻപ് പഴയിടം പ്രതികരിച്ചിരുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…