തീയേറ്ററുകൾ തുറക്കുമെന്ന വാർത്ത എത്തിയത്തിന് പിന്നാലെ ആദ്യമായി വന്ന അപ്ഡേറ്റുകളില്‍ ഒന്നായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റേത്. കഴിഞ്ഞ ദിവസം രാവിലെയാണ് വീഡിയോ ഗാനത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങിയത്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ചുവട് വയ്ക്കുന്ന ചിത്രമായിരുന്നു പോസ്റ്ററില്‍.
വിനീത് ശ്രീനിവാസൻ സമൂഹ മാധ്യമത്തിലൂടെ പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെ പ്രണവിനെ കാണാൻ പണ്ടത്തെ ലാലേട്ടനെ പോലെയുണ്ടെന്ന് നിരവധി കമന്റുകളാണ് വരുന്നത്. എന്നാൽ തൊട്ട് പിന്നാലെ മോഹന്‍ലാല്‍ ആരാധകരുടെ പേജുകള്‍ നിറയെ പ്രണവിന് പകരം മോഹന്‍ലാലിന്റെ മുഖം ചേര്‍ത്ത ഹൃദയത്തിന്റെ പോസ്റ്ററാണ്. ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. “മോളിവുഡ് എഡിറ്റേഴ്സ് ഗ്യാലറി” എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ലിജില്‍ ലിജു കുന്നോത്തെന്ന കലാകാരനാണ് സൃഷ്ടിക്ക് പിന്നില്‍.
അതേസമയം ഷൂട്ടിങ് പൂർത്തിയായ ഹൃദയത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ എത്തുമോയെന്ന ആരാധകരുടെ ആശങ്ക വിനീത് തന്നെ അവസാനിപ്പിച്ചിരുന്നു. “ഹൃദയം ഒടിടി റിലീസ് ആയിരിക്കില്ല. അതിനാലാണ് ഇത്രയും നാള്‍ കാത്തിരുന്നത്. തിയേറ്ററില്‍ തന്നെയായിരിക്കും റിലീസ് എന്ന് ഉറപ്പ് നല്‍കുന്നു,” ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് വിനീത് മറുപടി നല്‍കിയിരുന്നു. പ്രണവ് മോഹന്‍ലാലിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…