Saturday, December 20, 2025

മുടവൻ മുകളിൽ വോട്ട് ചെയ്യാൻ മോഹൻലാലെത്തി, ആവേശത്തോടെ ആരാധകർ (വീഡിയോ കാണാം)

മുടവൻമുകളിലെ പോളിംഗ് ബൂത്തിൽ രാവിലെത്തന്നെ വോട്ട് ചെയ്യാനെത്തിയവർക്ക് കിട്ടിയത് ഒരു ഉഗ്രൻ സർപ്രൈസാണ്. ക്യൂവിൽ സാധാരണക്കാരോടൊപ്പം ക്യൂവിൽ നിൽക്കുന്നു പ്രിയപ്പെട്ട സൂപ്പർ താരം.

വെള്ള ഷർട്ടും ജീൻസുമായി മോഹൻലാലെത്തിയപ്പോൾ ആദ്യം വോട്ടർമാർക്ക് വിശ്വാസം വന്നില്ല. പിന്നെ ആർപ്പ് വിളിയായി. പക്ഷേ പോളിംഗ് കേന്ദ്രമല്ലേ, എല്ലാവരും അച്ചടക്കത്തോടെ ക്യൂവിൽ കയറി നിന്നു.

തിരക്കിനിടെ വരി തെറ്റിക്കാനൊന്നും മോഹൻലാലില്ല. തികഞ്ഞ അച്ചടക്കത്തോടെ ക്യൂ നിന്നു, വോട്ട് ചെയ്തു. വോട്ടു ചെയ്ത ശേഷം താരം സാമൂഹ്യമാധ്യമങ്ങളിൽ ചിത്രത്തോടൊപ്പം കുറിച്ചു “എൻ്റെ പൗരാവകാശം ഞാൻ‍ വിനിയോഗിച്ചു. നിങ്ങളും വിനിയോഗിക്കുക.”

Related Articles

Latest Articles