Kerala

ഖജനാവിൽ നിന്ന് പണമൊഴുകുന്നു; പാവപ്പെട്ട ജനങ്ങളിലേക്കല്ല മറിച്ച് സിപിഎം നേതാക്കളുടെ സുഖ സൗകര്യങ്ങൾ ഒരുക്കാനായി; ധന വകുപ്പിന്റെ ചെലവ് ചുരുക്കൽ പ്രഖ്യാപനം കാറ്റിൽപ്പറത്തി മുഖ്യമന്ത്രിയുടെ വീട്ടിൽ ലിഫ്റ്റ് നിർമ്മാണം; സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും കടമെടുപ്പ് സർവ്വകാല റെക്കോർഡിൽ നിൽക്കുമ്പോഴും ധനവകുപ്പിന്റെ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തി ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കുന്നതിന് 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. ഒരു നില മാത്രമുള്ള ഔദ്യോഗിക വസതിയിൽ ലിഫ്റ്റിന്റെ ആവശ്യമെന്ത് എന്ന ചോദ്യം ബാക്കി നിൽക്കുമ്പോഴാണ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പൊടിച്ച് പിണറായി സർക്കാർ ധൂർത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിർമ്മാണത്തിനുള്ള തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പിൽ നിന്ന് തുക അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാനുള്ള തീരുമാനം. ക്ലിഫ് ഹൗസില്‍ ആദ്യമായിട്ടാണ് ലിഫ്റ്റ് നിര്‍മ്മിക്കുന്നത്.

ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പണിയുന്നതിന് 42.90 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ഇപ്പോൾ ലിഫ്റ്റ് പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ ഈ ധൂർത്ത് പലപ്പോഴും സിപിഎം നേതാക്കൾക്ക് സുഖ സൗകര്യങ്ങൾ ചെയ്യുന്നതിനാണ് എന്നത് ആശങ്കാജനകമാണ്. നേരത്തെ ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി ജയരാജന്‍ അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നത് ഏറെ വിവാദമായിരുന്നു. 33 ലക്ഷം രൂപയാണ് അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ച ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ സിപിഎം നേതാവായ പി ജയരാജന് അനുവദിച്ചത്. അനാരോഗ്യവും സുരക്ഷാ പ്രശ്നങ്ങളും പെരുപ്പിച്ച് കാട്ടിയാണ് കാർ അനുവദിച്ചതെന്ന് വ്യക്തമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരിഗണിക്കാതെയുള്ള ഈ ധൂർത്തിനെതിരെ പ്രതിഷേധം പുകയുകയാണ്.

Anusha PV

Recent Posts

രാത്രി 9 മണിക്കു ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും വേണ്ട ! രാത്രി10 നും 2 ഇടയ്ക്ക് വൈദ്യുതി ക്രമീകരണം; വൈദ്യുതി ലാഭിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…

39 mins ago

‘ഒരു രക്തഹാരം കുട്ടിയെ അണിയിക്കുന്നു… തിരിച്ച് ഇങ്ങോട്ടും. ചടങ്ങു കഴിഞ്ഞു’ ഇമ്മാതിരി വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം… ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല.…

2 hours ago

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

3 hours ago