Tuesday, December 23, 2025

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിപ്പ്; നിര്‍ണായക വിവരങ്ങൾ പുറത്ത്, പണം തട്ടിയ അക്കൗണ്ട് ആരുടെതെന്ന് കണ്ടെത്തി

കോഴിക്കോട്: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിൽ നിർണ്ണായക വിവരങ്ങൾ നൽകി പോലീസ്. പണം തട്ടിയ അക്കൗണ്ട് ആരുടെതെന്ന് കണ്ടെത്തിയെന്നും അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിസിപി കെഇ ബൈജു വ്യക്തമാക്കി.

വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇത്തരത്തിലുള്ള തട്ടിപ്പിനായി വിവരങ്ങള്‍ ശേഖരിക്കുന്നത്. പരാതിക്കാരന്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലെ ആരുടെയെങ്കിലും ഫോണ്‍ ഹാക്ക് ചെയ്തതാവാനാണ് സാധ്യത. അതുവച്ചാണ് ഇയാളുടെ വിവരങ്ങള്‍ അറിഞ്ഞത്. എന്നാല്‍ പണം പോയ ആളുടെ ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കി.

Related Articles

Latest Articles