Featured

മോഹൻലാലിനെ വീട്ടിൽ കൊണ്ടുവരാൻ ഈ തട്ടിപ്പുവീരൻ ചെയ്തത് കേട്ട് ഞെട്ടി പോലീസ്

മോൻസൻ എം.ജി ശ്രീകുമാറിന് നൽകിയ വിശിഷ്ട മോതിരത്തിന്റെ വില കേട്ട് ഞെട്ടി പോലീസ് | MONSON MAVUNKAL

പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് (Monson Mavunkal)കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കലൂരിലെ മ്യൂസിയത്തിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു പരിശോധന. റെയ്ഡിൽ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ് പരിശോധന നടത്തിയത്. വിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ളവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

അതേസമയം ശ്രീകുമാറിനു മോന്‍സണ്‍ മാവുങ്കല്‍ സമ്മാനിച്ച ‘കറുത്ത വജ്രമോതിരം’ (ബ്ലാക് ഡയമണ്ട്) ചര്‍ച്ചയാക്കിയിരുന്നു. വലിയ വിലയുള്ള മോതിരം എന്ന് പറഞ്ഞ് ഫ്‌ളവേഴ്‌സ് ചാനല്‍ ഷോയില്‍ അടിച്ചു കയറുകയായിരുന്നു എംജി ശ്രീകുമാര്‍. ഇത് വെറും 300 രൂപ വിലയുള്ളത്! മോഹന്‍ലാലിനെ വീട്ടില്‍ കൊണ്ടു വരാനായി ഒരു വ്യാപാരിയ്ക്കും മോതിരം നല്‍കിയിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് ജപ്പാന്‍ രാജവംശത്തിലെ പ്രധാനി ധരിച്ചിരുന്നതാണ് ഇതെന്നായിരുന്നു വ്യാപാരിയോടും വീമ്ബു പറഞ്ഞിരുന്നത്. ഇതും അഞ്ചൂറു രൂപയുടെ മോതിരമായിരുന്നു.

ഫ്ളവേഴ്സ് ടി.വിയിലെ ‘ടോപ് സിങ്ങര്‍’ പരിപാടിയില്‍ വിധികര്‍ത്താവായ എം.ജി. ശ്രീകുമാര്‍, രമേഷ് പിഷാരടിയുമായുള്ള സംഭാഷണമധ്യേ ഈ ‘അമൂല്യമോതിരം’ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതുള്‍പ്പെടെ മോന്‍സണ്‍ പലര്‍ക്കും സമ്മാനിച്ച വാച്ചും മോതിരവുമെല്ലാം ബംഗളുരുവിലെ നാഷണല്‍ മാര്‍ക്കറ്റില്‍നിന്ന് 200-1000 രൂപയ്ക്കു വാങ്ങിയതായിരുന്നു. അതും കടത്തിന്. വാച്ചും വളയും മോതിരവുമെല്ലാം നിസാരവിലയ്ക്കു വാങ്ങിയിരുന്ന കടയില്‍ മൂന്നുലക്ഷത്തോളം രൂപ മോന്‍സണ്‍ കൊടുക്കാന്‍ ഉണ്ടായിരുന്നു. ഇതെല്ലാം ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു. പുരാവസ്തു ശേഖരം മുഴുവന്‍ തട്ടിപ്പായിരുന്നു.

ബംഗളുരുവില്‍നിന്നു മോന്‍സണ്‍ ആഡംബര വാഹനങ്ങള്‍ വാങ്ങിയതും കടമായി. കോര്‍പറേഷന്‍ സര്‍ക്കിള്‍ ത്യാഗുവില്‍നിന്നാണു മിക്ക കാറുകളും വാങ്ങിയത്. ലക്ഷങ്ങള്‍ വിലയുള്ള ടൊയോട്ട ലക്സസ് കാര്‍ കൊണ്ടുവന്നത് 1001 രൂപ ടോക്കണ്‍ നല്‍കിയാണ്. അതിന് അപ്പുറം കൊടുത്തിട്ടില്ല. കോടികള്‍ വിലയുള്ള ബെന്റ്ലി കാര്‍ കൊണ്ടുവന്നത് ഒരുലക്ഷം രൂപ മാത്രം നല്‍കിയാണ്. നാഷണല്‍ മാര്‍ക്കറ്റിലെ ഡോ. റാമില്‍നിന്നു പുരാവസ്തുക്കള്‍ വാങ്ങിയ ഇനത്തില്‍ കൊടുക്കാനുള്ളതു 30 കോടി രൂപയാണ്.

മ്യൂസിയത്തിലുള്ള പുരാവസ്തുക്കളില്‍ ഒരെണ്ണം ഒറിജിനലാണെന്നാണു മോന്‍സണ്‍ പൊലീസിനോടു പറഞ്ഞത്. അതു ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാമിന്റെ വാളാണ്. നാല് ആനക്കൊമ്ബുകളാണു മോന്‍സന്റെ സ്വകാര്യ മ്യൂസിയത്തില്‍നിന്നു വനംവകുപ്പ് പിടിച്ചെടുത്തത്. എന്നാല്‍, എല്ലാം വ്യാജമായിരുന്നു. രണ്ടെണ്ണം മരക്കഷണങ്ങള്‍ കൂട്ടിയോജിപ്പിച്ച്‌ ആശാരി നിര്‍മ്മിച്ചതാണ്. മറ്റു രണ്ടെണ്ണം ഒട്ടകത്തിന്റെ എല്ലും കാട്ടുപോത്തിന്റെ കൊമ്ബും ഉപയോഗിച്ചു നിര്‍മ്മിച്ചത്.

മോന്‍സന്‍ മാവുങ്കലിന്റെ കയ്യില്‍നിന്നു ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഐപാഡില്‍ ഒന്നുമില്ല. മോന്‍സന്‍ തനിക്കു ‘ലഭിക്കാനുള്ള’ 2.62 ലക്ഷം കോടി രൂപയുടെ എച്ച്‌എസ്‌ബിസി ബാങ്ക് രേഖകള്‍ പരാതിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കാണിച്ചുകൊടുത്തിരുന്നത് ഈ ഐപാഡിലാണ്. എന്നാല്‍, ഇന്നലെ നടത്തിയ പരിശോധനയില്‍ ഐപാഡില്‍ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളൊന്നും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായില്ല.

തട്ടിപ്പിനുപയോഗിച്ച രേഖകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാവുമെന്നാണു നിഗമനം. ഫയലുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. മോന്‍സന്റെ ഫോണ്‍ വിളി രേഖകളുടെ പരിശോധനയും തുടരുകയാണ്. ഇന്നലെയും മോന്‍സനെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും നിസ്സഹകരണം തുടരുകയാണെന്നാണു സൂചന. ഒട്ടകത്തിന്റെ എല്ലില്‍ തീര്‍ത്ത ആനക്കൊമ്ബും പുരാവസ്തു എന്ന പേരില്‍ മറ്റു ചില വസ്തുക്കളും താന്‍ വിറ്റതായി മോന്‍സന്‍ സമ്മതിച്ചു.

ബെംഗളൂരുവിലെ വ്യവസായി രാജീവിന് 50 ലക്ഷം രൂപയ്ക്കാണു സാധനങ്ങള്‍ വിറ്റത്. മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ രാജീവില്‍ നിന്നു വിവരങ്ങള്‍ തേടും. മോന്‍സന്റെ വീട്ടില്‍ പുരാവസ്തു, മോട്ടര്‍ വാഹന വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്നലെയും പരിശോധന നടത്തി. പുരാവസ്തുക്കളില്‍ 90 ശതമാനവും പൗരാണിക മൂല്യമില്ലാത്തവയാണെന്നും എന്നാല്‍ 100 വര്‍ഷം വരെ പഴക്കമുള്ള അപൂര്‍വം ചില സാധനങ്ങള്‍ ഇവിടെയുണ്ടെന്നുമാണു കണ്ടെത്തല്‍.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

7 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

7 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

8 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

9 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

9 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

10 hours ago