Friday, May 17, 2024
spot_img

മന്ത്രിസഭയിലെ ഒറ്റുകാരന്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: എം ടി രമേഷ്

കോഴിക്കോട്: കമ്യൂണിസ്റ്റ് ഗുണ്ടകളും കൊള്ളക്കാരും നടത്തുന്ന വാണിജ്യ സഹകരണ സ്ഥാപനമായ റബ്കോയെ സഹായിക്കാന്‍ 300 കോടിയില്‍ പരം രൂപ ചെലവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേഷ് ആവശ്യപ്പെട്ടു.

ക്യാബിനറ്റ് രഹസ്യമായ ഈ വിഷയം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്‍റെ തെളിവാണ്. പണം പാര്‍ട്ടിയിലെ കണ്ണൂര്‍ലോബിയുടെ പോക്കറ്റിലേക്കാണോ പോവുകയെന്ന് മനസ്സിലാക്കിയ മന്ത്രിസഭയിലെ ചിലര്‍ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്യാബിനറ്റ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതാണോയെന്ന് സംശയമുണ്ട്.

ക്യാബിനറ്റിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തിട്ടും പിടിവാശി കാരണം മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് പൊതുവെയുള്ള സംസാരം. ക്യാബിനറ്റ് രഹസ്യങ്ങള്‍ ചോര്‍ന്നത് ഗുരുതരമായ സംഭവമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എം ടി രമേഷ് പറഞ്ഞു.

Related Articles

Latest Articles