Sunday, September 27, 2026

കേരളത്തിൽ 24 മണിക്കൂറിൽ തുലാവർഷമെത്തും; അടുത്ത 5 ദിവസം വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾകടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിൻ്റെ ഫലമായി അടുത്ത 5 ദിവസം വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങാനും തുലാവർഷം ആരംഭിക്കാനുമാണ് സാധ്യത. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.

Related Articles

Latest Articles