കണ്ണൂര്‍: ചരിത്രത്തിൽ നൂറ്റാണ്ടുകളോളം ഭരണം നടത്തിയിരുന്ന മന്ദനാര്‍ രാജവംശത്തിന്റെ സ്മാരകം സംരക്ഷിക്കപ്പെടാതെ കാടെടുത്ത് നശിക്കുന്നു. കൊട്ടാരവും കളരിയും ക്ഷേത്രാവശിഷ്ടങ്ങളും സ്ഥിതി ചെയ്തിരുന്ന ശ്രീകണ്ഠപുരം പൂപ്പറമ്പിനടുത്ത് മന്ദനാര്‍ പാടി എന്നറിയപ്പെടുന്ന ഭൂമിയാണ് സംരക്ഷിക്കപ്പെടാതെ കിടക്കുന്നത്.തളിപ്പറമ്പ് കിഴക്ക് കുടക് മലയുടെ അടിവാരത്ത് എരുവേശ്ശി എന്ന പ്രദേശത്താണ് തീയ്യ സമുദായത്തില്‍പ്പെട്ട മന്ദനാര്‍ രാജവംശം 1902വരെ നിലനിന്നിരുന്നത്.
ഇപ്പോൾ കൊട്ടാര അവശിഷ്ടങ്ങളും പഴയ കാലത്ത് ഉപയോഗിച്ചിരുന്ന വാളുകളും മറ്റും ദ്രവിച്ച് നശിക്കുകയാണ്. പുരാവസ്തുവകുപ്പോ ചരിത്ര ഗവേഷകരോ ഈ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് സത്യം .മന്ദനാര്‍ രാജവംശത്തിന്റെ അഞ്ചരമനകളില്‍ പ്രധാനപ്പെട്ട മന്ദനാര്‍ പാടിയുടെ ഈ പ്രദേശം മാത്രമാണ് ഇനി തീയ്യരാജ വംശത്തിന്റെ അവസാന ശേഷിപ്പായി ബാക്കിയുള്ളത്.

