തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ പോലീസിന്റെ വാദം പൊളിയുന്നു. യുവാവിന്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത് വന്നു. പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റുവെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പ്രത്യുഷ് തങ്ങളെ ആക്രമിച്ചുവെന്നായിരുന്നു പോലീസിന്റെ വാദം. ജൂലൈ അഞ്ചാം തീയതിയാണ് തലശ്ശേരി കടൽപ്പാലം കാണാനെത്തിയ മേഖയ്ക്കും പ്രത്യുഷിനും പോലീസിന്റെ ആക്രമണം നേരിടേണ്ടി വന്നത്.
പ്രത്യുഷിന്റെ ഇടത് കാലിന് പിറകിൽ നാല് സെന്റിമീറ്റർ നീളത്തിൽ മുറിഞ്ഞ പാടുകളുണ്ട്. വലത് മുട്ടിന് താഴെ രണ്ട് സെന്റിമീറ്റർ നീളത്തിൽ മുറിവുണ്ട്. തോളിന് പരിക്കുണ്ട്, നെഞ്ചിനും ഇടതുകൈക്കും പിറകിലും മുറിവുണ്ട്. വലതു കൈക്ക് ചതവുണ്ട്. കൂടാതെ കണ്ണിന് താഴെ രക്തം കട്ടപിടിച്ച് കിടപ്പുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യുഷിനെ ബൂട്ട് കൊണ്ട് ചവിട്ടിയെന്നും മുഷ്ടി ചുരുട്ടി 60 ലേറെ തവണ ഇടിച്ചുവെന്നുമാണ് മേഖയുടെ ആരോപണം. തലശ്ശേരി എസ്ഐ മനുവിനും സിഐയ്ക്കുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
മേഖയും പ്രത്യുഷും ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പുറത്ത് പോയതായിരുന്നു. ഭക്ഷണത്തിന് ശേഷം ഇരുവരും കടൽപ്പാലത്തിന് അടുത്ത് പോയപ്പോൾ 11 മണിയായി. ഇവിടേയ്ക്ക് പട്രോളിങ്ങിനെത്തിയ പോലീസ് സംഘം എന്തിനാണ് ഇവിടെ നിൽക്കുന്നതെന്നും ഉടൻ പോകണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ പത്യുഷ് പ്രതികരിച്ചതോടെ തർക്കമായി. ഒരു ജീപ്പ് കൂടി വിളിച്ചു വരുത്തി ഇരുവരേയും എസ്ഐയും സംഘവും ബലമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്റ്റേഷന് പുറത്ത് വച്ച് തന്നോട് അസഭ്യം പറഞ്ഞുവെന്നും പ്രത്യുഷിനെ അടിച്ചുവെന്നും മേഖ പരാതിയിൽ പറയുന്നു. ഭർത്താവിനെ ജയിലിൽ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മേഖ പറഞ്ഞു. ജോലി തടസ്സപ്പെടുത്തിയെന്നും പോലീസിനെ അക്രമിച്ചുവെന്നും ആരോപിച്ച് മേഖയ്ക്കും പ്രത്യുഷിനുമെതിരെ കേസെടുത്തു. പ്രത്യുഷിനെ റിമാൻഡ് ചെയ്യുകയും മേഖയ്ക്ക് ജാമ്യം നൽകുകും ചെയ്തു. സംഭവത്തിൽ പോലീസുകാർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…