ഇടുക്കി: കാടിനുള്ളില്‍ വെടിയേറ്റ് മരിച്ച വനവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍ കുടിയിലെ മഹേന്ദ്രന് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണെന്നാണ് പോലീസിന്റെ വാക്കുകൾ.
മഹേന്ദ്രനെ കാണാനില്ലെന്ന് രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിലാണ് സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസണ്‍വാലി സ്വദേശികളില്‍ ഒരാളെ പൊലീസ് പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് നായാട്ടിനിടെ ഒരാള്‍ക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്.
സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…
തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…
തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal
തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…