Tuesday, May 7, 2024
spot_img

ഇതെന്തൊരു നാട്!!! അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം; “അമ്മയാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കെന്ന് ആക്രോശം’; പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല, വ്യാപക പ്രതിഷേധം

കൊല്ലം: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം. കൊല്ലം പറവൂരിലാണ് സംഭവം.
ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം ഉണ്ടായത്. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ഷംലയും മകൻ സാലുവും മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പോലീസ് സംഭവ സ്ഥലം ഉടന്‍ സന്ദര്‍ശിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. ശേഷം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്കു പോയി. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മടങ്ങി. സംഭവത്തില്‍ കേസെടുത്ത പരവൂര്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.

സംഭവം നടന്നതിങ്ങനെ:

മെഡിക്കൽ കോളേജ് ആശുപത്രയിൽ പോയി മടങ്ങി വരികെ ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങി കാറിലിരുന്ന് കഴിക്കാം എന്ന തീരുമാനത്തിൽ കാറിലേക്ക് കയറാൻ വരുമ്പോളായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. അമ്മയും മകനും ആണെന്ന് പറഞ്ഞപ്പോൾ അതിന് എന്താണ് തെളിവെന്ന് ചോദിച്ച് കൊണ്ടാണ് ആക്രമിച്ചതെന്ന് ഷംല പ്രതികരിച്ചു. അതിന് ശേഷം പ്രതി ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് അടിക്കുകയും, മകൻ സാലുവിന്റെ കയ്യിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

പറവൂർ ബീച്ചിന് സമീപം തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിന് ശേഷം പ്രതി, തന്റെ ആടിനെ ഇവർ കാർ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു അത് ചോദ്യം ചെയ്യാൻ പോയപ്പോഴാണ് സംഭവം നടന്നതെന്ന തരത്തിൽ ഒരു കള്ള പരാതി പൊലീസിൽ നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് കള്ളമാണെന്ന് മനസിലാക്കിയ പോലീസ് ഉടൻ തന്നെ അമ്മയും മകനും നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് പ്രതി ആശിഷിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles