CPM
പത്തനംതിട്ട: തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ പീഡിപ്പിച്ചതിന് സിപിഎം (CPM) ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്‌ഐ നേതാവിനെതിരേയും കേസെടുത്ത് പോലീസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, പ്രദേശിക നേതാവ് നാസര്‍ എന്നിവര്‍ക്കെതിരേയാണ് യുവതി പരാതി നല്‍കിയത്.
സംഭവത്തിൽ രണ്ട് കൗണ്‍സിലര്‍മാര്‍ക്കെതിരേയും വീട്ടമ്മ കേസ് നല്‍കിയിട്ടുണ്ട്. പീഡിപ്പിച്ച ശേഷം സജിമോന്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തിരുവല്ല പോലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരിക്കുന്നത്.
അതേസമയം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഉള്‍പ്പെടെ കേസില്‍ പത്തോളം പ്രതികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് പീഡിപ്പിക്കപ്പെട്ട വീട്ടമ്മയും ഭര്‍ത്താവും.മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയാണ് സജിമോന്‍. ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. അതിനിടയിലാണ് മറ്റൊരു സംഭവം കൂടി ഇയാൾക്കെതിരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…