Tuesday, May 21, 2024
spot_img

പത്ത് കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യ യാത്ര; തിരുവല്ലം ടോൾ സമരം അവസാനിച്ചു; ടോള്‍ പിരിവ് നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾ സമരം അവസാനിച്ചു (Thiruvallam Toll Plaza). സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ടോള്‍ പ്ലാസ സമരം ഒത്തുതീര്‍പ്പായത്. കുമരിച്ചന്ത മുതല്‍ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരുടെ കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സൗജന്യമായി ടോള്‍ പ്ലാസ വഴി കടന്നു പോകാം.

ടോള്‍ പ്ലാസ പ്രദേശത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒരാഴ്ചകൊണ്ട് പരിഹരിക്കാനും യോഗത്തില്‍ തീരുമാനം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ടോള്‍ പ്ലാസ അധികൃതര്‍ തുടരുകയാണ്. തിരുവല്ലം ജംഗ്ഷനില്‍ ഒരു മാസത്തിനകം പുതിയ പാലത്തിന് ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി. പണി തീരാത്ത റോഡില്‍ ടോള്‍ ആരംഭിച്ചതിനെതിരെ കഴിഞ്ഞ 47 ദിവസമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിലായിരുന്നു. ഇതിനിടയില്‍ നാലുതവണ ടോള്‍ പ്ലാസ തുറന്നെങ്കിലും സമരം ശക്തമായതോടെ ടോള്‍ പിരിവ് നിര്‍ത്തി.

11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്കു സൗജന്യമായി ടോൾ പ്ലാസ വഴി കടന്നു പോകാം. ഇതിനായി ഒരാഴ്ചത്തേക്കു തിരിച്ചറിയൽ രേഖകളും അതിനുശേഷം സൗജന്യ പാസും പരിസരവാസികൾക്ക് ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതൽ തുടങ്ങും. അതേസമയം സമരം അവസാനിച്ച സാഹചര്യത്തിൽ നാളെ മുതൽ തിരുവല്ലത്ത് ടോൾ പിരിവ് പുനരാരംഭിക്കും.

Related Articles

Latest Articles