തിരുവനന്തപുരം : സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. എന്നാൽ ജാഗ്രത അനിവാര്യമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി വരികയാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
അതേസമയം ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാഗർ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ ആണ് ഉയർത്തിയത്. നാല് ഷട്ടറുകളിൽ ഒന്ന് ആണ് ഉയർത്തിയത്. ഒരു സെക്കന്റിൽ 8.50ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഡാമിന്റെ ഷട്ടർ തുറക്കും മുമ്പ് റവന്യുമന്ത്രി കെ രാജനും ജില്ലാ കലക്ടറും അടക്കമുള്ളവർ ഡാമിലെത്തി സ്ഥിതിഗതികൾ വിലയിരിത്തിയിരുന്നു. കോട്ടാത്തറ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉളളതിനാൽ ഈ ഭാഗത്ത് നിന്ന് ആളുകളെ പൂർണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീൻ പിടിക്കാനോ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…