തിരുവനന്തപുരം∙: രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു. ആഴ്ചയിൽ സർവീസുകളുടെ എണ്ണം 60ൽ നിന്ന് 79 ആയി കൂട്ടും. വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ തുടങ്ങുമെന്നാണ് പ്രതീക്ഷ. വേനൽക്കാല ഷെഡ്യൂളിൽ ദില്ലി, പൂണെ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ ഇൻഡിഗോ എയർലൈൻസ് ബെംഗളൂരുവിലേക്കുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 7ൽ നിന്ന് 20 ആയി വർധിപ്പിക്കും. ദിവസേന രാവിലെയും വൈകിട്ടും സർവീസുമുണ്ടാകും.
അതേസമയം കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സർവീസ് ഉണ്ടാകും. നിലവിൽ ആഴ്ചയിൽ 4 ദിവസമാണ് സർവീസ്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സർവീസ് ഉണ്ടാകും.

