Friday, December 19, 2025

നന്മയുള്ള ലോകമേ .. ക്രീം ബണ്ണിനകത്ത് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകൾ!

താനൂർ : സാധാരണ ഗതിയിൽ പുറത്തുവന്നു വാങ്ങുന്ന ബണ്ണിനകത്ത് പുഴുവും പൂപ്പലും കണ്ടതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിട്ടുണ്ട്.പക്ഷെ ഇത്തവണ കടയിൽനിന്ന് വാങ്ങിയ ക്രീം ബണ്ണിനകത്ത് കണ്ടെത്തിയത് പിടയ്ക്കുന്ന ഗുളികകളാണ് അതും പത്തിലധികം. താനാളൂരിലെ കടയിൽ നിന്ന് ഇന്നലെ വൈകിട്ട് മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണിൽ നിന്ന് ഒരെണ്ണം കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകൾ കണ്ടത്.

കമ്പനിയുടമയെ വിവരമറിയിച്ചതനുസരിച്ച് കടയിൽ നിന്ന് ബാക്കിയുള്ളവ തിരിച്ചു കൊണ്ടു പോയി. വെള്ള നിറത്തിലുള്ള ഗുളികൾ എന്തിനുള്ളതാണെന്നും എങ്ങനെ ബണ്ണിനുള്ളിൽ എത്തി എന്നതും ദുരൂഹമായി തുടരുന്നു. താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചിട്ടുണ്ട്‌. ഫുഡ്‌ സേഫ്റ്റി വകുപ്പിനെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles