Covid
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ നാലര കോടി കവിഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ ഇതുവരെ 45,056,637 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,018,342 എണ്ണം ആദ്യ ഡോസ് ആണ്. 21,038,295 എണ്ണം സെക്കൻഡ് ഡോസും. 1,691,245 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.
അതിനിടെ രാജ്യത്ത് 51 പേർക്ക് കൂടി പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 59 പേർ സുഖം പ്രാപിക്കുകയും ചെയ്‍തു. രാജ്യത്താകെ 24 മണിക്കൂറിനിടെ ഒരാൾ മാത്രമാണ് കൊവിഡ് കാരണം മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 46,630 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‍ത രോഗ ബാധിതരുടെ എണ്ണം 5,48,162 ആയി. ഇതിൽ 5,37,208 പേരും സുഖം പ്രാപിച്ചു. ആകെ 8,774 പേർ മരിച്ചു.
ഇപ്പോഴുള്ള രോഗബാധിതരിൽ 77 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഈ 77 പേരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മക്ക 3, ഖത്വീഫ് 2, ദഹ്റാൻ 2, അൽഉല 2, ഹഫർ 2, മറ്റ് 16 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…