Kerala

നരബലിക്ക് കൂടുതൽ ഇരകൾ?; പരിശോധന പുരോഗമിക്കുന്നു;പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നു

പത്തനംതിട്ട:ഇലന്തൂരിലെ ഇരട്ട ആഭിചാരകൊലപാതകം നടന്ന വീട്ടിൽ പരിശോധന പുരോഗമിക്കുന്നു.
പ്രതികളായ ഭഗവൽ സിംഗിന്റെയും ലൈലയുടെയും പുരയിടത്തിലാണ് പരിശോധനകൾ നടക്കുന്നത്.
കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച നായകളായ മായയെയും മർഫിയെയും എത്തിച്ചാണ് പരിശോധന നടത്തുന്നത്.

നായകൾ അസ്വഭാവികമായ രീതിയിൽ മണം പിടിച്ച് നിക്കുന്ന സ്ഥലങ്ങളിൽ പോലീസ് കുഴിച്ച് പരിശോധിക്കും. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ അസ്വഭാവികമായ രീതിയിൽ ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്.

പോലീസ് നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തിയത് മഞ്ഞൾ ചെടികൾ നട്ടിപിടിപ്പിച്ച ഭാഗത്താണ്. ഈ ഭാഗത്തെത്തിയപ്പോൾ നായ കുരയ്‌ക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് പോലീസ് കുഴിയെടുത്ത് പരിശോധിക്കാനായി അടയാളപ്പെടുത്തി വെച്ചത്. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ നിന്നു. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് അവിടെ പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നുണ്ട്.

അന്വേഷണത്തിൽ പ്രതികളുടെ വീട്ടിൽ നിന്നും അസ്ഥി ലഭിച്ചു. മനുഷ്യന്റെതാണെന്ന് സ്ഥിരീകരിക്കുന്നതിനായി അസ്ഥി പരിശോധനയ്‌ക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി.ലൈലയെയും ഭഗവൽ സിംഗിനെയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്‌ക്കുന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്.

B4 Admin

Recent Posts

ഹൈദരാബാദ് ഭാരത് സമ്മിറ്റിൽ വിദേശ നേതാവിന്റെ രാഷ്ട്രീയ മുദ്രാവാക്യം വിവാദമാകുന്നു: ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലെന്ന് ബിജെപിയും ബിആർഎസും, ജനാധിപത്യ ഐക്യദാർഢ്യമെന്ന് ഒരു വിഭാഗം

ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…

1 hour ago

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: സകല പാപദോഷങ്ങളും എരിച്ചുകളഞ്ഞ് നാടിനെ കാത്തുരക്ഷിക്കാൻ ചക്കുളത്തമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം!

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…

1 hour ago

സനാതന ധർമ്മവും വേദജ്ഞാനവുമാണ് യഥാർത്ഥ മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറ: ആചാര്യശ്രീ രാജേഷിന്റെ ജന്മദിനാഘോഷമായ ‘ആചാര്യസുധ’ ഭക്തിനിർഭരമായി സമാപിച്ചു!

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…

4 hours ago

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

6 hours ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

6 hours ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

7 hours ago