പ്രതീകാത്മക ചിത്രം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ബദാക്ഷനിലെ ഡെപ്യൂട്ടി ഗവർണറുടെ സംസ്‌കാര ചടങ്ങുകൾക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ഫൈസാബാദിലെ ഹെസ-ഇ-അവാൽ പ്രദേശത്തെ നബവി പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ഫൈസാബാദിലാണ് സ്‌ഫോടനമുണ്ടായതെന്ന് താലിബാന്റെ ബദാക്ഷന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് കൾച്ചറൽ ഡിപ്പാർട്ട്‌മെന്റ് തലവൻ മസുദ്ദീൻ അഹമ്മദി സ്ഥിരീകരിച്ചു.
സംഭവത്തിൽ അഫ്ഗാൻ അധികൃതരുടെ ശക്തമായ പ്രതികരണം ഉണ്ടായി. അഹമ്മദിയുടെ അഭിപ്രായത്തിൽ, ഈ സംഭവത്തിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ല.
ബദക്ഷാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഫൈസാബാദിലെ ഹെസാ-ഇ അവാൽ പരിസരത്തുള്ള നബവി പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെ മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായി ഒരു ട്വീറ്റിൽ ശക്തമായി അപലപിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതിനിടയിൽ സ്ഫോടനത്തെ മനുഷ്യ-ഇസ്ലാമിക മാനദണ്ഡങ്ങൾക്കെതിരായ ഭീകരവാദമെന്നാണ് കർസായി വിശേഷിപ്പിച്ചത്.
അഫ്ഗാനിസ്ഥാനിലെ ബദാക്ഷാൻ പ്രവിശ്യയിൽ ചൊവ്വാഴ്ച്ച നടന്ന സ്‌ഫോടനത്തിലാണ് ഡെപ്യൂട്ടി ഗവർണർ നിസാർ അഹമ്മദ് അഹ്മദിയും ഡ്രൈവറും കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് സ്ഫോടനത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…