International

ഫ്രാൻസിൽ സിറിയൻ അഭയാർത്ഥിയുടെ ആക്രമണത്തിൽ നാല് കുട്ടികളടക്കം അഞ്ച് പേർക്ക് കുത്തേറ്റു,കുത്തേറ്റ കുട്ടികളെല്ലാം മൂന്ന് വയസിന് താഴെയുള്ളവർ

തെക്ക്-കിഴക്കൻ ഫ്രാൻസിലെ ആൻസി നഗരത്തിൽ നടന്ന ആക്രമണത്തിൽ നാല് പിഞ്ചുകുഞ്ഞുങ്ങൾക്കടക്കം അഞ്ച് പേർക്ക് കുത്തേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. അക്രമിയെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ വ്യക്തമാക്കി.

ആൻസി തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന പാർക്കിലായിരുന്നു ആക്രമണം. കുട്ടികൾക്ക് നേരെ ഓടിയെത്തിയ അക്രമി അവരെ നിർദയം കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. ഓടിരക്ഷപ്പെടുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരു വൃദ്ധനെയും ഇയാൾ ആക്രമിച്ചു. കുത്തേറ്റ കുട്ടികളെല്ലാം മൂന്ന് വയസിന് താഴെയുള്ളവരാണ്.

അക്രമി ഒരു സിറിയൻ അഭയാർത്ഥിയാണെന്നാണ് റിപ്പോർട്ട്. പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റ് അക്രമിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട് സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago