Thursday, January 1, 2026

ആരാധനയ്ക്ക് വ്യത്യാസം വരുത്തി! പള്ളിയില്‍ നിസ്‌ക്കാരത്തിനിടെ ഉന്തുംതള്ളും: ആറ് പേര്‍ക്ക് പരിക്ക്: ചേരിതിരിഞ്ഞുള്ള തർക്കം അവസാനിച്ചത് ഏറ്റുമുട്ടലിൽ

കൊടുങ്ങല്ലൂര്‍: മാടവന മസ്ജിദുല്‍ ബദരിയ്യയില്‍ ജുമ നമസ്‌കാരത്തിനിടെ ആരാധനയെ ചൊല്ലിയുള്ള ഉന്തും തള്ളലിൽ ആറുപേർക്ക് പരിക്ക്. മാടവന സ്വദേശികളായ പഴുപറമ്പില്‍ ഷാജഹാന്‍ (40), വടക്കെ വീട്ടില്‍ ഫൈസല്‍ (45), കിണറ്റിങ്ങല്‍ ഷാജഹാന്‍ (33), മുടവന്‍ കാട്ടില്‍ കബീര്‍ (40), പുതു വീട്ടില്‍ സജാദ് (35), ഇണിച്ചിരിയാട് റഫീഖ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മഹല്ല് ഭരിച്ചിരുന്ന ഭരണ സമിതിയെ പരാജയപ്പെടുത്തി പുതിയ ഭരണസമതി നിലവില്‍ വന്നിരുന്നു. പുതിയ ഭരണസമിതി ആരാധനയിലടക്കം മാറ്റം വരുത്തുമെന്നാരോപിച്ച്‌ ചിലര്‍ വഖഫ് ബോര്‍ഡിന് പരാതി നല്‍കുകയും ഇതേ സ്ഥിതി തന്നെ തുടരുന്നതിന് ഉത്തരവും വന്ന. തുടര്‍ന്ന് ഇന്നലെ ജുമക്കിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ആരാധനയെ ചൊല്ലിയുള്ള തകർക്കം ഏറ്റുമുട്ടൽ ആകുകയായിരുന്നു.

പോലീസ് എത്തിയാണ് അക്രമികളെ പള്ളിയില്‍ നിന്ന് മാറ്റിയത്. തുടര്‍ന്നും പ്രശ്‌നമുണ്ടാകാതിരിക്കാന്‍ പോലീസ് പള്ളിക്ക് പുറത്ത് നിലയുറപ്പിച്ചു. പരിക്കേറ്റവര്‍ ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

Related Articles

Latest Articles