മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോൾ
കൊല്ലം : പുനലൂർ കല്ലടയാറ്റില്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കണ്ടെത്തി . പിറവന്തൂർ പഞ്ചായത്തിലെ കമുകുംചേരി സ്വദേശി രമ്യ രാജൻ (30), മക്കളായ സൗരവ് (3), സരയു (5) എന്നിവരാണു മരിച്ചത്.
മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന ഹൈവേയിൽ മുക്കടവ് ജംഗ്ഷനിൽനിന്നു കമുകുംചേരി റോഡിലൂടെ കുട്ടികളുമായി രമ്യ നടന്നു പോകുന്നതും കല്ലടയാറ്റിൽ ചാടുന്നതും കരയിൽ നിന്ന നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഇവരെ വെള്ളത്തിൽനിന്നു കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിൻഫ്ര വ്യവസായ പാർക്കിനു സമീപം കുരിയോട്ടുമല ശുദ്ധജല പദ്ധതിക്കു വെള്ളം ശേഖരിക്കുന്ന ഇൻടേക് വെല്ലിന് അടുത്താണ് ഇവരുടെ മൃതദേഹം കണ്ടത്
മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഷാൾ ഉപയോഗിച്ചു പരസ്പരം കെട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഭർത്താവ് വിദേശത്താണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…