Wednesday, January 7, 2026

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കൊച്ചി: പാലാരിവട്ടത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ഉദയ തൂങ്ങി മരിക്കുകയായിരുന്നു. കൊട്ടാരക്കര സ്വദേശിനിയാണ് ഉദയ.

പുലര്‍ച്ചെയാണ് സംഭവം. രാവിലെ വാതില്‍ തുറക്കാത്തത് കണ്ട് ശ്രദ്ധയില്‍പ്പെട്ടവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ കുറെനാളായി ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയാണ് ഉദയ.

Related Articles

Latest Articles