കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ (Coimbatore വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞുകെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ (44) ആണ് പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ബലാത്സംഗം ചെയ്തതിന് ശേഷം കുട്ടിയെ കഴുത്തിൽ കയർ കുരുക്കി കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. നിര്‍മ്മാണ തൊഴിലാളിയാണ് ഇയാള്‍. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന കുട്ടിയുടെ അമ്മയും ഇയാളും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീ വീട്ടിലില്ലാത്ത സമയത്ത് കടം വാങ്ങിയ സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞു വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം പെണ്‍കുട്ടിയെ മുത്തുകുമാര്‍ ബലാത്സംഗത്തിന് ശ്രമിച്ചു. കുതറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ തലയണ കൊണ്ട് മുഖത്ത് അമര്‍ത്തിയും ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കിയും ബോധം കെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരിന്നു, മൃതദേഹം ചാക്കിൽ കെട്ടി തള്ളിയെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…