Kerala

ആകാശ് തില്ലങ്കേരിക്ക് കാപ്പ ചുമത്താൻ നീക്കം ; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ആകാശിന്റെ നിലപാട് ,ആരോപണമുന പി.ജയരാജനിലേക്കും

കണ്ണൂർ : ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം . ഇതിന് മുന്നോടിയായി കേസുകൾ പരിശോധിക്കുകയാണ് പോലീസ്.അതേസമയം പരാതി നൽകിയ DYFI വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് CPM, DYFI പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. കൊല്ലുന്നവരും കൊല്ലിക്കുന്നവരും പാർട്ടിക്ക് അകത്തുണ്ടെന്ന കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ കുരുങ്ങിയിരിക്കുകയാണ് സി പി എം.ഇത്രനാളും ഇക്കാര്യം ആരോപണം മാത്രമായിരുന്നെങ്കിൽ അത് യാഥാർഥ്യമാണെന്നു പ്രതി തന്നെ വിളിച്ചു പറഞ്ഞതാണ് സിപിഎമ്മിൽ കരിനിഴൽ വീഴ്ത്തിയത്.

രാഷ്ട്രീയ എതിരാളികൾ ഇത് ഏറ്റുപിടിച്ചതോടെ സിപിഎം പ്രതിരോധത്തിലായി. സിപിഎം പ്രതിസ്ഥാനത്തു നിൽക്കുന്ന ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലാണ് സിപിഎമ്മിന് ഇടിത്തീയായത്.വിചാരണ കാത്തിരിക്കുന്ന പ്രതിയാണ് തുറന്നുപറച്ചിൽ നടത്തിയതെന്നതു ഗൗരവം കൂട്ടുന്നു. കേസിൽ മാപ്പു സാക്ഷിയാകാനുള്ള ആകാശിന്റെ നീക്കമാണ് ഇതെന്ന് സിപിഎം വിലയിരുത്തുമ്പോഴും വെളിപ്പെടുത്തിയ കാര്യങ്ങൾ പാർട്ടിക്കു ശുഭകരമല്ല. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യമായി നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങൾക്കിടയിലാണ് കണ്ണൂരിൽ വിവാദം പുകയുന്നത്.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

9 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

10 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago