Saturday, December 20, 2025

സർക്കാർ ദുർവാശി വിടണം’; ​വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ദുർവാശി വെടിയണമെന്ന് എംപിയും കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരൻ. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും നിലവിൽ വിസിമാർ രാജി വക്കേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു.

ഇതുവരെ തെറ്റായ പ്രവർത്തനമാണ് നടന്നത്. അതിന് ഗവർണറും കൂട്ടുനിന്നു. അതിന്റെ ഫലമാണിത്. രണ്ട് കൂട്ടർക്കും ഉത്തരവാദിത്തമുണ്ടെന്നും ആരും നല്ലവരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Related Articles

Latest Articles