Categories: KeralaLegalPolitics

സ്‌ഫോടക വസ്തു കണ്ടെത്തിയ സ്ഥലത്ത് എം.ടി.രമേശിനെ തടയാന്‍ ശ്രമം : പത്തനാപുരത്ത് പോലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

പത്തനാപുരം : പത്തനാപുരം പാടത്ത് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി നേതാവ് എം.ടി.രമേശിനെ തടയാന്‍ പോലീസ് ശ്രമം. അന്വേഷണം നടക്കുന്നതിനാല്‍ പ്രദേശത്ത് ആരും കൂട്ടംകൂടാന്‍ പാടില്ല എന്ന ന്യായം പറഞ്ഞാണ് സി.ഐ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം എം.ടി.രമേശിനെയും ബി.ജെ.പി നേതാക്കളേയും തടയാന്‍ ശ്രമിച്ചത്. എം.ടി.രമേശ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് പോലീസ് തടയാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ ബി.ജെ.പി പ്രവവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ എം.ടി.രമേശ് സംഭവത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുമായി സര്‍ക്കാരിനുള്ള സൗഹൃദമാണ് ഇതിന് കാരണമെന്നും അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സഹകരിക്കാത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാന പോലീസിന്റെയും ഇന്റലിജന്‍സ് സംവിധാനത്തിന്റെയും വീഴ്ചയാണ്. സ്ഥലം എം.എല്‍.എ പോലും ഇതേവരെ പ്രശ്‌നത്തില്‍ പ്രതികരിക്കാത്ത കാര്യവും എം.ടി.രമേശ് ചൂണ്ടിക്കാട്ടി. അതേ സമയം ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നീക്കം നടത്തുന്നതായിട്ടാണ് സൂചന.

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

11 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

11 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

13 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

2 days ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

2 days ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

2 days ago