ഗുജറാത്ത്: പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യ കൂടെ വരാത്തതിനെ തുടർന്ന് ജലറ്റിന്‍ സ്റ്റിക്ക് ഉപയോഗിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് സംഭവം.
സ്‌ഫോടനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. ആരവല്ലി സ്വദേശിയായ ലാല പാഗി, ഭാര്യ ശ്രദ്ധ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭാര്യയെ കൊല്ലാന്‍ വേണ്ടി ഭര്‍ത്താവ് നടത്തിയ സ്ഫോടനമാണ് ഇതെന്ന് ആരവല്ലി പോലീസ് കണ്ടെത്തി.
ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്ന് പാഗിയില്‍ നിന്നും ശ്രദ്ധ കഴിഞ്ഞ ഒന്നര മാസമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. ഇവർക്ക് 21 വയസ്സുള്ള ഒരു മകനും ഉണ്ട്.

