ഹൈദരാബാദ് : അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിനായി സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ ചക്രവര്‍ത്തി ബഹാദുര്‍ ഷാ സഫറിന്‍റെ പിന്‍ഗാമി. രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചാല്‍ ഉടന്‍ ഇത് നല്‍കുന്നതാണെന്നും പ്രിന്‍സ് യാക്കൂബ് ഹബീബുദ്ദീന്‍ ടുസിലാണ് അറിയിച്ചത്.
1529 ല്‍ ബാബ്റി മസ്ജിദ് നിര്‍മിച്ച ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ ഭൂമിയുടെ ഉടമയാണ് താനെന്ന് പ്രിന്‍സ് അവകാശപ്പെട്ടു. അതിനാല്‍ സുപ്രീംകോടതി ഭൂമി തനിക്ക് കൈമാറണമെന്നാണ് ആഗ്രഹമെന്നും പ്രിന്‍സ് പറഞ്ഞു. ഭൂമി തനിക്ക് ലഭിക്കുകയാണെങ്കില്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ക്കാകും മുന്‍ തൂക്കം നല്‍കുക.
ബാബ്‌റി മസ്ജിദ് പണിത സ്ഥലത്ത് രാമക്ഷേത്രം നില്‍ക്കുന്നുവെന്ന വിശ്വാസത്തെയും മാനിച്ച് കൊണ്ട് മുഴുവന്‍ സ്ഥലവും ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കും. പ്രിന്‍സ് യാക്കൂബ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.
1992 ഡിസംബര്‍ ആറിന് നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്ന് പള്ളി പൊളിച്ചത്. കേസിലെ കക്ഷികള്‍ക്കൊന്നും അവരുടെ അവകാശ വാദം തെളിയിക്കുന്നതിന് മതിയായ രേഖകളൊന്നുമില്ല. മുഗളരുടെ പിന്‍ഗാമിയെന്ന നിലയില്‍ തനിക്ക് ഭൂമിയുടെ അവകാശം ഉണ്ട്. ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി മുഴുവന്‍ സ്ഥലവും നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് പ്രിന്‍സ് യാക്കൂബ് കൂട്ടിച്ചേര്‍ത്തു.
ഇതിനു മുമ്പും ഹിന്ദു വിശ്വാസങ്ങളെ അനുകൂലിച്ച് പ്രസ്താവന നടത്തിയ അദ്ദേഹം രാമക്ഷേത്രം നശിപ്പിച്ചതിന് ഹിന്ദു സമൂഹത്തോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…