Bhagaval-singh-is-a-hyku-poet
കൊച്ചി: നരബലിയുടെ സൂത്രധാരനായ മുഹമ്മദ്ഷാഫി കൊടുംക്രിമിനൽ. രണ്ട് വർഷം മുൻപ് പുത്തൻകുരിശിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി. ഷാഫി കഴിഞ്ഞ വർഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ സംഭവത്തിലും ആഭിചാരമാണ് നടന്നത് എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇയാൾ അന്ന് മകന്റെ മദ്യപാനം മാറ്റി തരാം എന്ന് പറഞ്ഞാണ് വീട്ടിലെത്തിയതെന്ന് പീഡനക്കേസിലെ കൂട്ടുപ്രതിയായ ഓമന പറയുന്നു. 2020 ഓഗസ്റ്റ് രണ്ടിനാണ് ഓമനയുടെ വീട്ടിൽ വച്ച് 75കാരിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളിൽ അടക്കം ക്രൂരമായിമുറിവേൽപ്പിച്ചത്. ഓമനയുടെ വീട്ടിൽ മുറുക്കാൻ വാങ്ങാനെത്തിയ വയോധികയെയാണ് പീഡിപ്പിച്ചത്. കേസിൽ ഷാഫിയും ഓമനയും ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്.
ശരീരം മുഴുവൻ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു വയോധിക. സംഭവസമയം ഓമനയും മകനും വീട്ടിൽ ഉണ്ടായിരുന്നു. മകന് മദ്യത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നാണ് ഷാഫി പറഞ്ഞതെന്ന് ഓമന പറയുന്നു. മദ്യപാനം നിർത്തിക്കാൻ സഹായിക്കാമെന്നായിരുന്നു ഷാഫി വാഗ്ദാനം നൽകിയിരുന്നതെന്നും ഓമന വ്യക്തമാക്കി. വയോധികയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം കത്തി കൊണ്ട് മുറിവേൽപ്പിച്ചിരുന്നു. ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നാണ് പോലീസിന്റെ വാക്കുകൾ.
ഷാഫിയുടെ ഇടപാടുകളെല്ലാം ദുരൂഹമാണ്. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറികച്ചവടക്കാരായ സ്ത്രീകൾക്ക് പണം വാഗ്ദാനം നൽകിയാണ് നരബലിക്ക് തെരഞ്ഞെടുക്കുന്നത്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഫി, റഷീദ് എന്നിങ്ങനെ പല പേരുകളിലായിരുന്നു കൊടും ക്രിമിനലായ ഇയാൾ കറങ്ങി നടന്നിരുന്നത്. ഒരു വർഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബസമേതം താമസിച്ചിരുന്നത്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…