Sunday, May 5, 2024
spot_img

രാജ്യത്ത് ജനസംഖ്യാ നയം കൊണ്ടു വരണം ,സ്വന്തമായി ജോലി ചെയ്യാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകണം ‘; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നാഗ്പൂരിൽ സംഘടിപ്പിച്ച വിജയദശമി പരിപാടിയിൽ പറഞ്ഞു

നാഗ്പൂർ : രാജ്യത്ത് ജനസംഖ്യാ നയം കൊണ്ടു വരേണ്ടതുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ സംഘടിപ്പിച്ച വിജയദശമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതാടിസ്ഥാന സമത്വവും നിർബന്ധ മതപരിവർത്തനവും കാരണം രാജ്യത്തിൻഖെ സത്വ രൂപം നഷ്ടപ്പെടുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തിൽ ജനസംഖ്യാ സമത്വവും പ്രാധാന്യം അർഹിക്കുന്നുണ്ട്. ഈ അസമത്വം ഭൂമിശാസ്ത്രപരമായ അതിർ വരമ്പുകളിൽ വരെ വ്യത്യാസം ഉണ്ടാക്കുന്നു. ആവശ്യമായ വിഭവ സമ്പത്തില്ലാതെ ജനസംഖ്യ വർദ്ധിച്ചാൽ അതൊരു ഭാരമാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

സ്വന്തമായി ജോലി ചെയ്യാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് ഒരു പോലെ അവകാശങ്ങൾ നൽകണം. വീടുകളിൽ മാറ്റം കൊണ്ടുവരണം. അത് സംഘടന വഴി സമൂഹത്തിലേക്ക് എത്തിയ്ക്കണം. സ്ത്രീകൾക്ക് തുല്യത നൽകിയില്ലെങ്കിൽ രാജ്യം പുരോഗമിക്കില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

Related Articles

Latest Articles